ചിറയിൻകീഴ് : കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാർഷിക ആഘോഷ പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിച്ചു വരുന്ന പുരസ്കാര സമർപ്പണം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.
പത്ര മാധ്യമ പുരസ്കാരം
പ്രാദേശിക വികസനവും സാമൂഹിക നന്മയും ലക്ഷ്യം വെച്ച് ചിറയിൻകീഴിലെ പ്രാദേശിക പത്രപ്രവർത്തനരംഗത്ത് നിരവധി സംഭാവനകൾ നൽകി പ്രവർത്തിച്ചുവരുന്ന കേരളകൗമുദിയുടെ മുടപുരം ലേഖകൻ സജിതൻ മുടപുരംത്തിനും ചിറയിൻകീഴിലെ ദൃശ്യമാധ്യമ രംഗത്ത് തലസ്ഥാന വാർത്തകളിലൂടെ പ്രാദേശിക വാർത്തകളെ കൂടുതൽ ജനഹൃദയങ്ങളിൽ എത്തിച്ച് നാടിന്റെ സമഗ്ര വികസനത്തിനായി മാധ്യമ മേഖലയെ ഉപയോഗപെടുത്തുന്ന സാജിർ മാമത്തിനും സൺറൈസ് മാധ്യമ പുരസ്കാരം നൽകി ആദരിക്കുന്നു.
ചിറയിൻകീഴിന്റെ സംസ്കാരിക ഹൃദയത്തിൽ സംഗീതത്തിലൂടെ പുതിയ ദിശാബോധം നൽകിയ രണ്ട് കലാകാരന്മാർ. സിദ്ധാർത്ഥ ആചാര്യ- പ്രജിത് പ്രസന്നൻ.
അറിയപ്പെടുന്ന മ്യൂസിക് ബാൻഡ് ട്രൂപ്പുകളായ താമരശ്ശേരി ചുരത്തിലൂടെയും – ആക്ടീവ് റേഡിയോയിലൂടെയും മലയാളി യുവാക്കളുടെ ഹൃദയം കയ്യടക്കി മുന്നേറുന്ന യുവ ഗായകർ . സിദ്ധാർത്ഥ ആചാര്യ പ്രജിത്ത് പ്രസന്നൻ എന്നിവർക്ക് സൺറൈസ് യുവ പ്രതിഭാ പുരസ്കാരം നൽകിയും ആദരിക്കുന്നു. 2023 ജനുവരി 14ന് കാട്ടുമുറാക്കൽ ജംഗ്ഷനിൽ നടക്കുന്ന 45 മത് വാർഷിക ആഘോഷപരിപാടിയിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
