വിലപ്പിൽശാല: വിലപ്പിൽശാല മുണ്ടുകരിക്കകം കിഴക്കന്മാല കരിങ്കാലി സന്നിധി ക്ഷേത്രത്തിൽ നിന്നും നിലവിളക്കുകളുംചിലമ്പും വാളും മോഷണം ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിലായി. വിളപ്പിൽ വില്ലേജിൽ കാരോട് തോപ്പിൽ സജികുമാർ(44), വിളപ്പിൽ കഷവൂർ ജോണി ഭവനിൽ ബാബു(38) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14 ന് ആണ് സംഭവം നടന്നത്. ക്ഷേത്രത്തിനടുത്ത് റബ്ബർ തോട്ടത്തിൽ പാൽ എടുക്കാൻ വന്ന യുവതിയാണ് സംഭവം കണ്ടത്. ക്ഷേത്രത്തിലെ മുൻവശ വാതിൽ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. 2 ചിലബും ഒരു വാളും 4 നിലവിളക്കുമാണ് മോഷ്ടിച്ചത്.ഉദ്ദേശം 3000 രൂപയുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കേസ് എടുത്ത് വിളപ്പിൽശാല പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ പറ്റി വിവരം ലഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ അവറുകളുടെയും കാട്ടാക്കട ഡി വൈ എസ് പി സ്റ്റുവർട്ട് കീലറിന്റെയും മേൽനോട്ടത്തിൽ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആശിഷ് എസ് വി, ബൈജു ആർ വി, സി പി ഒ മാരായ അജിൽ ഹരി പ്രവീൺ എന്നിവരടങ്ങിയ പോലീസ് സംഗമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
