ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി December 09,10,11 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് ചലഞ്ചേഴ്സ് കപ്പ് -2022 ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം ബഹു ആറ്റിങ്ങൽ MLA ഒ.എസ് അംബിക നിർവഹിച്ചു.ബഹു ആറ്റിങ്ങൽ നഗരസഭ അദ്ധ്യക്ഷ അഡ്വ.എസ് കുമാരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ബി.കെ പ്രശാന്തൻ കാണി IPS അവർകൾ നിർവഹിച്ചു.ക്ലബ്ബ് മുഖ്യ രക്ഷാധികാരി അഡ്വ സി.ജെ രാജേഷ് കുമാർ സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു, ആറ്റിങ്ങൽ ഡി വൈ എസ് പി ശ്രീ. ജി ബിനു തുടങ്ങി ഒട്ടനേകം വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ടൂർണമെന്റ് ഡിസംബർ 11 ന് സമാപിക്കും. അഡ്വ. വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1,11,111 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 55,555 രൂപയും ട്രോഫിയും മാറ്റനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.




