കിഴുവിലം : പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര ശിക്ഷ കേരളം “സ്റ്റാർസ്” പദ്ധതി നടപ്പിലാക്കുവാൻ ഗവൺമെന്റ് യുപിഎസ് കിഴുവിലത്തിനു 10 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നിലവിലെ പ്രീ പ്രൈമറി വിഭാഗത്തിന് വായന ഇടം, വരയിടം, കുഞ്ഞരങ്ങ്, ഉല്ലാസ പാർക്ക്, തുടങ്ങി 13 ഇടങ്ങൾ സജ്ജീകരിക്കും. ശിശു സൗഹൃദ പഠന ഇടങ്ങളിൽ കുട്ടികൾക്ക് സ്വതന്ത്ര വായന അഭിനയം, ഭാഷാർജനം, ഗണിത ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നേടാൻ അവസരം ഒരുക്കും. പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി മുഖ്യ രക്ഷാധികാരിയായി സമിതി രൂപീകരിച്ചു. പദ്ധതിയുടെ രൂപരേഖ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ പ്രകാശനം ചെയ്തു.എച് എം ഇൻ ചാർജ് വീണ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗം അനീഷ്.ജീ. ജീ ആശംസകൾ അറിയിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഹാഷിം, മദർ പി ടി എ പ്രസിഡന്റ് ശിവലേഖ അധ്യാപകരായ ബാലമുരളി കൃഷ്ണൻ, അജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 20 നുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുട്ടികൾക്ക് കൈമാറും.
