തിരുവനന്തപുരം: വർക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തൊണ്ണൂറാമത് ശിവഗിരി മഹാതീർത്ഥാടനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നത്. അയൽരാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യസുരക്ഷയിൽ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു. നമുക്ക് സുഹൃത്തുക്കളെ മാറ്റം എന്നാൽ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വജ്പേയുടെ പരാമർശം രാജ്നാഥ് സിങ് അനുസ്മരിച്ചു. ഇതുകൊണ്ട് തന്നെ സമാദാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ മരണത്തിൽ ആദ്യഞ്ജലി അർപ്പിച്ചു.
