തിരുവനന്തപുരം: നഗരസഭാ സമരവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച് റിമാന്‍ഡിലായ പന്ത്രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഈ കഴിഞ്ഞ 22 തീയതിയാണ് നഗരസഭയ്ക്കകത്തേക്ക് മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വനിതകള്‍ അടക്കമുള്ള നേതാക്കളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ജയില്‍ മോചിതരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീര്‍ നേമം, കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, ജില്ലാ ഭാരവാഹികളായ അബീഷ് എസ്, ഋഷി കൃഷ്ണന്, ഭാരവാഹികളായ സജു അമര്‍ദാസ്, രതീഷ് കാരോട്, അലക്സ് ജയിംസ്, സുമേഷ് ബേബി, അനന്ദു പോത്തന്‍കോട്, പ്രശാന്ത് പൂജപ്പുര, വിശാഖ് വലിയശാല, അജയന് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ ജയിലില്‍ അടച്ചത് കൊണ്ടൊന്നും സമരം അവസാനിക്കുന്നില്ലെന്നും ശക്തമായ തുടര്‍ സമരങ്ങള്‍ മേയര്‍ രാജി വക്കുന്നതുവരെ ഉണ്ടാകുമെന്നു ജയില്‍ മോചിതരായ പ്രവര്‍ത്തകര്‍ക്ക് നല്കിയ സ്വീകരണത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു. ടി.ശരത് ചന്ദ്രപ്രസാദ്, ചെമ്പഴന്തി അനില്‍, ജോബിന് ജേക്കബ്, കൈമനം പ്രഭാകരന്, ശ്രീകണ്ഠന് നായര്‍, കൃഷ്ണകുമാര്‍, സജിത്ത് മുട്ടപ്പലം, ഷാജി മലയിന്‍കീഴ്, ഫെബിന്, രജിത് രവീന്ദ്രന്, വിപിന്‍, ബ്രഹ്മിന് ചന്ദ്രന്, രതീഷ്, അനൂപ് പാലിയോട് എന്നിവര്‍ സന്നിഹിതരായിരുന്നു.
