തിരുവനന്തപുരം: മധ്യവയസ്ക്കനെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തള്ളിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രമാരി (22) ആണ് പോലീസിന്റെ പിടിയിലായത്.കിഴക്കേക്കോട്ടയില്‍ നിന്ന് വെഞ്ഞാറമ്മൂട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് മധ്യവയസ്ക്കനെ തള്ളിയിട്ട് പണം കവരാന്‍ യുവതി ശ്രമിച്ചത്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോൾ മധ്യവയസ്ക്കനായ യാത്രക്കാരനെ ചന്ദ്രമാരി പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇതോടൊപ്പം ഇയാളുടെ ബാഗിലെ പണം തട്ടിയെടുത്ത് യുവതി ഓടുകയായിരുന്നു.
Contents
