January 15, 2026

ആറ്റിങ്ങൽ: നഗരസഭ സാക്ഷരതാ മിഷൻ പ്ലസ്ടു തുല്യത പരീക്ഷയിലാണ് അനിതാ കുമാരി ഇരട്ട വിജയം കൈവരിച്ചത്. ജില്ലയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും ഈ 65 കാരി നേടിയെടുത്തു. എംഎൽഎ ഒ.എസ്.അംബിക ചെയർപേഴ്സൺ എസ്.കുമാരിയോടും, വിദ്യാഭ്യാസ സ്റ്റാർഡിംഗ് കമ്മിറ്റി അധ്യക്ഷ ഗിരിജ ടീച്ചറോടും, നോഡൻ പ്രേരക് ജി.ആർ.മിനിരേഖയോടും ഒപ്പം വേലാൻകോണം സൗപർണ്ണികയിൽ എത്തി അനിതാ കുമാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കഥാ പ്രസംഗ പരിശീലന കോഴ്സിലും സംസ്ഥാനതല ജേതാവായിരുന്നു അനിതാ കുമാരി.

Leave a Reply

Your email address will not be published. Required fields are marked *