ആറ്റിങ്ങൽ: ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷന്റെ ഇരുപത്തിനാലാം വാർഷികാഘോഷം രണ്ടു ദിവസങ്ങളിലായി നടന്നു. സമാപനസമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. എം.ആർ.എ പ്രസിഡന്റ് ജി നാരായണപിള്ള അധ്യക്ഷത വഹിച്ചു. എംആർ.എ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതവും പറഞ്ഞു. ആശംസ അർപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ എസ് ഷീജ സംസിരിച്ചു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കവിതാ പ്രബുദ്ധ റാം നന്ദിയും പറഞ്ഞു. കലാ കായിക മൽസരങളിൽ വിജയിച്ചവർക്കും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കീയവർക്കും അത്തപ്പൂക്കള മൽസരത്തിൽ വിജയിച്ചവർക്കും ചെയർപേഴ്സൺ അവാർഡുകൾ വിതരണം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിവർക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ദേവകി അമ്മ മെമാമോറിയൽ ക്യാഷ് അവാർഡ് ഗോപാലകൃഷ്ഷൻ നായർ എം ആർ എ 16 ആയില്ല്യം വീടും, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിവർക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ചുണ്ടുവിളയിൽ കൃഷ്ണപിള്ള മെമ്മോറിയൽ ക്യാഷ് അവാർഡ് എം ആർ എ 40 ലെ പ്രകാശുമാണ്. ലഹരിവിരുദ്ധ ക്ലാസ് എക്സൈസ് ഓഫീസർ രാധാകൃഷ്ണൻ നായർ നിർവഹിച്ചു.



