വിലപ്പിൽശാല: വിലപ്പിൽശാല പുലിയറക്കോണം കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി ആക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. വിളപ്പിൽ വില്ലേജിൽ കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനോഹരൻ മകൻ 24 വയസ്സുള്ള മനീഷ്, വീരണക്കാവ് വില്ലേജിൽ പൂവച്ചൽ പുളിങ്കോട് കിഴക്കേക്കര പുത്തൻവീട്ടിൽ രാജൻ മകൻ 23 വയസ്സുള്ള രാജീവ് എന്നിവരാണ് അറസ്റ്റിലായത്. പുലിയറക്കോണം കർമ്മ ബ്യൂട്ടിപാർലർ നടത്തുന്ന വിളപ്പിൽ വില്ലേജിൽ വലിയവിളാകത്ത് കിരൺഭവനിൽ അനിൽ കുമാർ മകൻ സച്ചു എന്നു വിളിക്കുന്ന കിരൺ ലാൽ ആണ് അക്രമത്തിനിരയായത്. ഡിസംബർ 30 ന് വൈകുന്നേരം 6:30 മണിക്ക് പ്രതികളായ മനീഷും രാജീവും കിരൺ ലാൽ നടത്തി വരുന്ന പുലിയറക്കോണം ബ്യൂട്ടിപാർലറിൽ അതിക്രമിച്ച് കയറി ഒന്നാം പ്രതിയായ മനീഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കടയുടമയായ കിരൺ ലാലിന്റെ കഴുത്തിനുനേരെ വെട്ടുകയായിരുന്നു. കിരൺ ലാൽ ഒഴിഞ്ഞു മാറിയത് കൊണ്ട് മരണം സംഭവിച്ചില്ല. രണ്ടാം പ്രതിയായ രാജീവ് കിരൺ ലാലിന്റെ വയറിൽ ചവിട്ടി. ഗുരുതര പരിക്കറ്റ കിരൺ ലാൽ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ കേസ് എടുത്ത് വിളപ്പിൽശാല പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ പറ്റിയുള്ള വിവരം ലഭിച്ചത്. തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധവി ഡി ശില്പ ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് ജി എസ് ഐ ബൈജു സി പി ഒ മാരായ പ്രജു, അഭിലാഷ്, സുബിൻസൺ, അജിൽ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തി. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
