നേമം: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തി. സി.പി.എം ചൊവ്വള്ളൂർ ബ്രാഞ്ച് സെക്രട്ടറി തോട്ടുമുക്ക് നാരങ്ങറത്തല നക്ഷത്ര വീട്ടിൽ രഞ്ജിത്തിന്റെ (39) ബൈക്കാണ് ഞായറാഴ്ച പുലർച്ച നാലിന് പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന്റെ വീട്ടിലേക്കുപോകുന്ന വഴിക്കു സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ താക്കീത് ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ അക്രമണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ സി.പി.എം വിളപ്പിൽശാല ലോക്കൽ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
