തിരുവനന്തപുരം : നെടുമങ്ങാട് എൽ.ഐ.സി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് കേസ്. എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. നെടുമങ്ങാട് പൊലീസ്, ജീവനക്കാരിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി.
Contents
