വെഞ്ഞാറമൂട്. ഭിന്നശേഷി കുട്ടികൾക്കും എസ്പിസി കുട്ടികൾക്കും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റും, ചിത്രരചനയും നടന്നു.
ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ആറ്റിങ്ങൽ ബിആർസി പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളും ഗവഎച്ച്എസ്എസ് വെഞ്ഞാറമൂടിലെ എസ്പിസി കുട്ടികളും സംയുക്തമായി പങ്കെടുത്ത ഫുട്ബോൾ ട്യൂർണമെന്റും ചിത്രരചനയും ഗവ.എച്ച്എസ് വെഞ്ഞാറമൂട് സ്കൂളിലാണ് നടന്നതു സൂപ്രണ്ട് ഓഫ് പോലീസ് ആൻഡ് എക്സ്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആറ്റിങ്ങൽ ബിആർസിയിലെ പി.സജി, ഡി പി സി എസ് എസ് കെ തിരുവനന്തപുരം ബി ശ്രീകുമാരൻ, വെഞ്ഞാറമൂട് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു .
