ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ.പെരുങ്ങുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥിനെയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവിൻ പ്രകാരം തിരുവന ന്തപുരം റൂറൽ എസ് പി ശിൽപ ഡി .ഐ പി എസ്ന്റെയും ഗുണ്ട ആക്ട് തിരുവനന്തപുരം റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്രീകാന്തിന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജി . ബിനു, ചിറയിൻകീഴ് എസ് എച് ഒ ജി ബി . മുകേഷ്, എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.1997ൽ പെരുങ്ങുഴി നാലുമുക്കിൽ നടന്ന ഒരു കൊല കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വ്യാപകമായിഎം ഡി എം എ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നപ്പോൾ ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലും, നെയ്യാറ്റിൻകര എക്സൈസ് കേസിലും പ്രതിയായ ഇയാൾ ഏറ്റവും ഒടുവിൽ എംഡിഎം എ വൻ തോതിൽ വിൽപ്പനക്കായി കൊണ്ട് വന്നപ്പോൾ കടക്കാവൂർ വച്ചു പോലീസ് പിടിയിൽ ആകുകയായിരുന്നു. ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇയാൾക്കെതിരെ കാപ്പ (ഗുണ്ട ആക്ട്)നിയമപ്രകാരം അറസ്റ്റ് ചെയ്തു .സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ് എച് ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.. അറസ്റ്റ് ചെയ്ത ഇയാളെ 16/1/23ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.2022 -23വർഷത്തിൽ തിരുവന്തപുരം റൂറൽ ജില്ലയിൽ നിന്ന് 18 പേർക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിച്ചു.38 ഗു ണ്ടകൾക്കെതിരെ അവരുടെ സഞ്ചലനം നിയന്ത്രിച്ചു കൊണ്ടുള്ള നടപടികളും സ്വീകരിച്ചു.
