കിഴുവിലം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി, രണ്ടാം വാർഷിക പദ്ധതി, തുടങ്ങി വിവിധ പദ്ധതികൾക്കായുള്ള വികസന സെമിനാർ ആണ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചത്. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോൺമണിയുടെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഷൈലജ ബീഗം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി ഒ എസ്,, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലഭ, രജിത, സലീന, സൈജ, വത്സലകുമാരി, കടയറ ജയചന്ദ്രൻ, രഘു അനീഷ്,സാബു, അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Contents



