January 15, 2026

കിളിമാനൂർ: ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഇരുചക്ര വാഹന യാത്രക്കാരി നിലമേൽ സ്വദേശി സുവിദ്യ (35) മരണപ്പെട്ടു. സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം ആര്യാസ് ഹോട്ടലിന് മുന്നിൽ വെച്ചയിരുന്നു വൈകുന്നേരം 5 മണിയോടെ അപകടം നടന്നത്. സുവിദ്യ സഞ്ചരിച്ച വാഹനത്തെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സുവിദ്യയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുവിദ്യ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.തിരവല്ലയിലേക്ക് ഒരു കുടുംബം വന്നകാറാണ് അപകടം വരുത്തിയത്. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *