തിരുവനന്തപുരം : അബുദാബി കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകൃതമായി നിഷാദ് മുഹമ്മദ് സാലി പ്രസിഡണ്ടും ഷാനവാസ് ജഹുഫർ സെക്രട്ടറിയും മഅലൂഫ് താഹ ട്രഷറുമായി തിരഞ്ഞെടുത്തു,
സജ്ജാം സലീം, സൈനുദ്ധീൻ സിറാജ്, ഫിറോസ്, നജീബ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും ഷെഹിൻ ഷിയാസ്, അസീം അഷറഫ്, അൻസാരി, സജീർ ഷാജഹാൻ എന്നിവരെ ജോ :സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അബുദാബി കെ.എം സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പനവൂർ നിസാം തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി, പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

