പാറശ്ശാല: പാറശ്ശാല പഞ്ചായത്തിൽ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ തുടർച്ചയായി മൂന്നാം വർഷവും വാർഡ് മെമ്പർ സെയ്ദലിയുടെ നേതൃത്വത്തിൽപുതുവർഷ ദിനത്തിൽ മുഴുവൻ കിടരോഗികൾക്ക് ഭക്ഷ്യ കിറ്റുകളും സാന്ത്വന ഭവന സന്ദർശനവും ,സ്നേഹോപഹാര കിറ്റു വിതരണവും നൽകി.2015-മുതൽ 2020 വരെ ഇഞ്ചി വിളവാർഡിൽ മെമ്പറുയായിരുന്നപ്പോഴാണ് ഇത്തരത്തിലുള്ള സഹായം ചെയ്യാൻ തുടങ്ങിയത്. ,അതിനു ശേഷം ഇടിച്ചയ്ക്ക് പ്ലാമൂട് വാർഡിൽ എത്തിയതോടെ വീണ്ടും അത്തരത്തിലുള്ള സഹകരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം വാർഡിലെ 73യോളം കിട രോഗികൾക്കാണ് പുതു വസ്ത്രങ്ങളും, ഭക്ഷ്യ കിറ്റും നൽകിയത്. പാറശ്ശാല ഗവ. താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ: എ. സനൂജ് ഉദ്ഘാടനം നിർവ്വഹിച്ചു രോഗി പരിചരണ ചികിത്സാ ഉദ്ഘാടനം ആനപ്പാറ ഗവ. ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ബിനുഷ പി. ജോർജും നിർവ്വഹിച്ചുസ്നേഹ സാന്ത്വന സാന്നിധ്യമായി പാറശ്ശാല പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ആർ.ജയദാസ് പരശുവയ്ക്കൾ PHC പി.ഹെച്ച്.സി സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഡ്വ.കെ.ബി.സാബു എന്നിവരുംസ്നേഹ സാന്നിധ്യമായി .സജി, ആശാവർക്കർമാരായ രജനി .വിജയകുമാരി വാർഡ് വികസന സമിതി ഭാരവാഹികളായ .ഹസ്സൻഖാൻ, അബ്ദുൽറഷീദ് തുടങ്ങിയവരും പങ്കെടുത്തു.



