തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പൂജപ്പുര സോമൻ നായർ സ്മാരക ഗ്രന്ഥശ്രേഷഠ പുരസ്കാരം പെരിങ്ങമ്മല ശ്രീനാരായണ വിലാസം വിവേകപ്രദായിനി ഗ്രന്ഥശാലക്ക്. പതിനായിരം രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് പുരസ്കാരം. വെള്ളിമൺ രവി സ്മാരക ജീവകാരുണ്യ പുരസ്കാരം പുണ്യം ചാരിറ്റബിൾ സൊസൈറ്റിക്ക്. പതിനായിരം രൂപയാണ് സമ്മാനത്തുക. പി ദാക്ഷായണി അമ്മ സ്മാരക ബാലശ്രീ പുരസ്കാരത്തിന് ശ്രേയ മഹേഷും വി ഗോവിന്ദൻ നായർ സ്മാരക യുവ പ്രതിഭാ പുരസ്കാരത്തിന് ഗൗരിശങ്കറും എം എസ് സ്വാഗതയും തെരഞ്ഞെടുക്കപ്പെട്ടു. ഗ്രന്ഥവാണി പുരസ്കാരത്തിന് യമുന അനിലും എസ് ഗോപിനാഥൻ നായർ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ജെ മാത്തുണ്ണിയും പൂജപ്പുര മണികണ്ഠൻ നായർ സ്മാരക ഗുരുരത്ന പുരസ്കാരത്തിന് ഡോ സി നാരായണ പിള്ളയും അർഹരായി. ജനുവരി 26ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് കെ വാസുവും സെക്രട്ടറി ജി രാധാകൃഷ്ണനും അറിയിച്ചു.
