ചിറയിൻകീഴ് ‘ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൻ്റെ വിവിധ മേകലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ് പ്രത്യേകിച്ച് കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളം കിട്ടാകനിയാണ്. എന്നാൽ സൗജന്യ കണക്ഷൻ കൊടുക്കുന്നതിൽ ഒരു കുറവും വരുത്തുന്നില്ല.നിലവിൽ
കുടിവെള്ളം ലഭ്യമല്ലാതായിട്ട് മാസങ്ങൾ ആയിട്ടും അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ല.അടിയന്തിര മായി നടപടികൾ സ്വീകരിച്ചില്ലാ യെങ്കിൽ വാട്ടർ സപ്ളെ ഒഫീസ് ഉപരോധിക്കൽ അടക്കം കടുത്ത പ്രക്ഷോഭ സമര പരിപാടികളുമായി ഐ എൻ എൽ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മറ്റി മുന്നോട്ട് പോകുമെന്ന് മണ്ഡലം നേതാക്കളായ അഷ്റഫ് അഹമ്മദ് ‘ ചാന്നാങ്കര നസ്സീർ മൗലവി ‘ പുത്തൻതോപ്പ് അൻവർ സാദത്ത് ‘ വെമ്പായം നസ്സീർ ‘ അഷ്റഫ് എസ് എച് എന്നിവർ പ്രസ്താവനയിൽ ആവശ്യപെട്ടു
