തേക്കട – മംഗലപുരംലിങ്ക് റോഡ് പദ്ധതി ഉപേക്ഷിയ്ക്കണം എന്ന് ആവശ്യപ്പെട്ടു തലയ്ക്കോണം കാരമൂട് ആക്ഷൻ കൗൺസിൽ പ്രതിഷേധയോഗവും ജ്വാലയും സംഘടിപ്പിച്ചു.പ്രതിരോധ സമിതി കൺവീനർ ഷാജിർ ഖാൻ പ്രധിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ടെക്നോസിറ്റി പദ്ധതിയ്ക്കും എൻ എച് 66 വികസനത്തിനും വേണ്ടി വീടും കൃഷിഭൂമിയും വിട്ട് നൽകിയവരാണ് ഇവിടത്തെ നാട്ടുകാരെന്നും വീണ്ടും ഇവരുടെ കൃഷിഭൂമിയും വീടുകളും ഏറ്റെടുക്കുന്നത് ജനാതിപത്യ സർക്കാരിന് ചേർന്ന നടപടിയല്ലെന്നും നാഷണൽ ഹൈവേ പുറപ്പെടുവിച്ച 3എ നോട്ടിഫിക്കേഷൻ പിൻവലിയ്ക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഷറഫ് അധ്യക്ഷത വഹിച്ച പ്രധിഷേധ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം .ഷഹിൻ മംഗലപുരം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.മുനീർ, മെമ്പർ ഖുറൈഷാ ബീവി, ദേശാഭിമാനി ഗോപി,മംഗലപുരം മൻസൂർ, പൂലന്തറ മണികണ്ഠൻ, ഷൈജു ഷിനോജ്, തൗഫീഖ്പണയിൽ, എം കെ ഹാഷിം ,തുടങ്ങിയവർ പങ്കെടുത്തു .



