തിരുവനന്തപുരം: കരകൗശല വികസന കോർപറേഷൻ ചെയർമാന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് 2.5 ലക്ഷം രൂപയോളം കവർന്ന പ്രതി പിടിയിൽ.കരകൗശല വികസന കോർപറേഷൻ ചെയർമാന്റെ താൽക്കാലിക ഡ്രൈവറായ അരുവിക്കര പഴയിനം കളത്തറതലയ്ക്കൽ പുത്തൻവീട്ടിൽ അരുണിനെ (27) സിറ്റി കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാഫി ബി.എമ്മിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിനോദ്, പ്രവീൺകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Contents
