കടമ്പാട്ടുകോണം.. ദേശീയപാതയിൽ കടമ്പാട്ടുകോണം ഉടയൻകാവ് ക്ഷേത്രത്തിന് സമീപത്തെ മരത്തിൽ കയറി യുവാവ് ആത്മഹത്യാ ഭീക്ഷണി മുഴക്കി. കടമ്പാട്ടുകോണം മല്ലിവിള പുത്തൻവീട്ടിൽ വിശാഖാണ്ചാരുമരത്തിൽ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാവായിക്കുളം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത് .ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യ ഭീഷണി മുഴക്കാൻ കാരണമായി പറയുന്നത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ വി എസ് ഷജീം, അനീഷ് , ആർ അരവിന്ദ് , വിഷ്ണു എസ് നായർ , പ്രവീൺ , ബിജു എന്നിവരുടെ സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃതം നൽകിയത്
