January 15, 2026

തിരുവനന്തപുരം: അരലക്ഷം കുട്ടിക്കാഴ്ചക്കാരുമായി ജനമൈത്രി പൊലീസിന്റെ നാടകം തീക്കളി നൂറു വേദികൾ പൂർത്തിയാക്കി. മൊബൈൽ ഫോൺ ദുരുപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കാനായി പൊലീസ് തയാറാക്കിയ നാടകമാണ് തീക്കളി.നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ജനമൈത്രി നാടക സംഘത്തിലെ പൊലീസുകാരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. ജനമൈത്രി സംസ്ഥാന നോഡൽ ഓഫിസർ ഡിഐജി ആർ. നിശാന്തിനിയുടേതാണ് ആശയം. സംവിധാനം അനിൽ കാരേറ്റ്. ജനമൈത്രി ഡയറക്ടറേറ്റ് ഓഫിസർ ഇൻചാർജും ഡിറ്റക്ടീവ് ഇൻസ്പെക്ടറുമായ എസ്.എസ്.സുരേഷ് ബാബുവാണ് നാടകത്തിലെ കവിതകൾ രചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *