മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ വിവിധ ചടങ്ങുകളോടെ നടക്കും . ഉത്സവദിവസങ്ങളിൽ രാവിലെ 5 .30 ന് അണിവാക ചാർത്ത് , 5 .45 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6 .30 ന് ഹരിനാമ കീർത്തനം, ലളിത സഹസ്ര നാമം,ജ്ഞാനപ്പാന , ശിവപുരാണം,ഭാഗവത പാരായണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും.31 ന് രാവിലെ 10 ന് ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടികളേറ്റ് . 10 .15 ന് ഡിജിറ്റൽ ബോർഡ് സമർപ്പണത്തിന്റെ സ്വിച്ഛ് ഓൺ കർമ്മം ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരി നിർവഹിച്ചു . 10 .45 ന് കളഭാഭിഷേകം. 11 .45 ന് അന്നദാനം . വൈകുന്നേരം 5 .30 ന് സാംസ്‌കാരിക സമ്മേളനവും അവാർഡ്ദാനവും . അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്‌ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.സിൻകുമാർ അധ്യക്ഷത വഹിക്കും. ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ ജി.ബി മുകേഷ് അവാർഡ് വിതരണം നടത്തും.ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരികളായ ഡോ.ബി.സീരപാണി, സി.വിഷ്ണുഭക്തൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ എന്നിവർ സംസാരിക്കും.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ സ്വാഗതവും ക്ഷേത്രം ട്രസ്റ്റ് കൺവീനർ കെ.ആർ.ദിലീപ് നന്ദിയും പറയും. രാത്രി 9 ന് നൃത്ത നൃത്യങ്ങൾ . ഫെബ്രുവരി 1രാവിലെ 5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം .11 .45 ന് അന്നദാനം . രാത്രി 8 .30 ന് വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം .ഫെബ്രുവരി 2 ന് രാവിലെ 5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം .11 .45 ന് അന്നദാനം . വൈകുന്നേരം 6 .45 ന് ചിദംബര പൂജ . രാത്രി 8 .30 ന് തിരുവനന്തപുരം മമതയുടെ നാടകം -കള്ളി .ഫെബ്രുവരി 3 ന് രാവിലെ 11 .45 ന് അന്നദാനം .വൈകുന്നേരം 5 .15 ന് സർവ്വൈശ്വര്യ പൂജ .രാത്രി 8 .30 ന് കരോക്കെ ഗാനമേള. ഫെബ്രുവരി 4 ന് രാവിലെ 11 .45 ന് അന്നദാനം .രാത്രി 8 .30 ന് തിറയാട്ട പെരുമ ( നാടൻപാട്ട് ) . ഫെബ്രുവരി 5 ന് രാവിലെ 10 ന് കളഭാഭിഷേകം. 11 .45 ന് അന്നദാനം.വൈകുന്നേരം 6 ന് പൗണമിപൊങ്കാല .രാത്രി 8 .30 ന് തിരുവനന്തപുരം നടന ക്ഷേത്ര അവതരിപ്പിക്കുന്ന കാർണിവൽ നൈറ്റ്സ് . ഫെബ്രുവരി 6 ന് രാവിലെ 10 .30 ന് നാഗരൂട്ട്.11 .45 ന് അന്നദാനം .രാത്രി 8 .30 ന് വിൽപാട്ട് .ഫെബ്രുവരി 7 ന് രാവിലെ 10 ന് കളഭാഭിഷേകം. 11 .45 ന് അന്നദാനം. രാത്രി 8 .30 ന് ഹരിപ്പാട് ശ്രീരാധേയം ഭജൻസിന്റെ നാപജപ ലഹരി. ഫെബ്രുവരി 8 ന് രാവിലെ 10 ന് കളഭാഭിഷേകം. 11 .45 ന് അന്നദാനം. രാത്രി 8 .30 ന് നൃത്ത നാടകം -ശ്രീ മായാ ഭഗവതി.ഫെബ്രുവരി 9 ന് രാവിലെ 9 .30 ന് സമൂഹ പൊങ്കാല .11 .45 ന് സമൂഹ സദ്യ . രാത്രി 8 .30 ന് പള്ളിവേട്ട.രാത്രി 9 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ നാടകം -സ്വർണമുഖി .ഫെബ്രുവരി 10 ന് ഉച്ചക്ക് 1 .30 ന് ഉറിയടി .2 .30 ന് തിരുവാറാട്ട് ഘോഷ യാത്ര . രാത്രി 9 ന് തൃക്കൊടികളിറക്ക്, വലിയ കാണിക്ക .രാത്രി 10 .30 ന് തമിഴ് പിന്നണി ഗായിക കാവ്യകൃഷ്ണ നയിക്കുന്ന നാഗർകോവിൽ നൈറ്റ്സ് ബേർഡ്സിന്റെ മെഗാ ഗാനമേള .





