മുടപുരം : കുഞ്ഞനുജത്തിക്ക് അക്ഷരവെളിച്ചമായി സ്കൂൾ വിദ്യാർത്ഥിയായ ചേച്ചി. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിദ്യാരംഭ ചടങ്ങിൽ ആശ്രയസഫൽ എന്ന അനുജത്തിക്ക് ആദ്യാക്ഷരം കുറിച്ചത് ആശ്രയയുടെ ചേച്ചി അമേയ സഫൽ ആണ് .മാമം ഗോകുലം പൗബ്ലിക് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്അമേയ. മുട്ടപ്പലം കൊച്ചു കടകത്തുവിള വീട്ടിൽ സഫലിന്റെയും ബിജിയുടെയും കുട്ടികളാണ് അമേയയും ആശ്രയയും. അമേയയുടെ ആഗ്രമനുസരിച്ച് മാതാപിതാക്കൾ ഇതിനു സമ്മതം നൽകുകയായിരുന്നു. ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച ആചാര്യൻ ഡോ.രമേശ് ചടങ്ങിന് കാർമികത്വം വഹിച്ചു .
