മുടപുരം :പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുടപുരം യു.പി.എസ്സിൽ 10 ലക്ഷം രൂപ വിനിയോഗിച്ഛ് ഒരുക്കിയ വർണ്ണകൂടാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി .പി.സി ഉദ്ഘാടനം ചെയ്തു .കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ,സുലഭ.എസ്,സുനിൽ.ടി,വിനിത.എസ്, മെമ്പർമാരായ പി.പവനചന്ദ്രൻ ,കടയറ ജയചന്ദ്രൻ,സൈജ നാസർ , ഹെഡ്മിസ്ട്രസ് ബീന.സി.ആർ ,ലീന.എസ്.എൻ, ഡി.ബാബുരാജ്, ഗൗതമി.എസ്.നായർ,കാർത്തു.എസ്,പ്രിയങ്ക .എസ്.എസ്,ശ്രീലത .എസ്, കിരൺ തുടങ്ങിയവർ സംസാരിച്ചു .
മുടപുരം ഗവ . യു.പി.സ്കൂളിൽ പ്രീ പ്രൈമറി വർണ്ണകൂടാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി .പി.സി ഉദ്ഘാടനം ചെയ്യുന്നു
