വെള്ളറട: പനച്ചമൂടില്‍ വീടിനു മുന്നിലെ റോഡിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. കള്ളക്കടത്ത് വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബൈക്കുകള്‍ തകര്‍ന്ന വാഹന ഉടമകള്‍ വെള്ളറട പൊലീസില്‍ പരാതി നല്കി. വാഹനമിടിച്ച് വീടിന്റ ചുമരുകളും മതിലും തകര്‍ന്നു. ബൈക്കുകളിടിച്ചിട്ട സ്ഥലത്ത് അപകടമുണ്ടാക്കിയ വാഹനത്തിന്റ അവശിഷ്ടങ്ങള്‍ കിടപ്പുണ്ട്.
Contents
