ചിറയിൻകീഴു.യുവാക്കളെ ആക്രമിച്ചു സ്വർണ മാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ ഫെബ്രുവരി 10ആം തീയതി സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ യുവാക്കളെയാണ് മൂന്ന് അംഗ സംഘം മാമം ക്ഷേത്രത്തിനു സമീപം വച്ച് തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്പിച് ആക്രമിച്ചശേഷം മാലയും, ബ്രേസ് ലെറ്റ്, മൊബൈൽ ഫോൺ ആയി കടന്ന് കളഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ
കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്.മുടപുരം സ്വദേശികളായ മുഹമ്മദ് ഇക്ബാൽ( 26), ഹുസൈൻ (23) മുഹമ്മദ് (23,) എന്നിവരെയാണ് അറസ്റ്റ് ചെയ്തതു. പ്രതികളിൽ നിന്നും, നഷ്ടപെട്ട മൊബൈൽ ഫോൺകളും സ്വർണ മാലയും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി മുഹമ്മദ് ഇക്ബാലിന് ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസ് കൾ ഉണ്ട്. ആറ്റിങ്ങൽ ഡിവൈ എസ്പി ജി . ബിനുവിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ് എച് ഒ . ജി ബി . മുകേഷിന്റെ നേതൃത്വത്തിൽ എസ് ഐ ആർ . മനു, ജി എസ് ഐ മനോഹർ, സി പി ഒ മാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജെ എഫ് എം സി 3 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

