11 ലക്ഷം യു എ ഇ ദിർഹം നൽകാമെന്ന് പറഞ്ഞ് 7 ലക്ഷം രൂപ വാങ്ങി പറ്റിച്ച മൂന്ന് പേർ അറസ്റ്റിൽ

11 ലക്ഷം യു എ ഇ ദിർഹം നൽകാമെന്ന് പറഞ്ഞ് 7 ലക്ഷം രൂപ വാങ്ങി പറ്റിച്ച മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം:11 ലക്ഷം രൂപയുടെ യു എ ഇ ദിർഹം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പൂവാർ സ്വദേശിയായ ശ്രീരാജിന്റെ കയ്യിൽ നിന്നും 7 ലക്ഷം രൂപ കരമന ഭാഗത്തു വച്ചു വാങ്ങിയശേഷം പകരമായി പേപ്പർ ചുരുളുകൾ നൽകി പറ്റിച്ച ഡൽഹി സ്വദേശിയായ രാജു ഷെയ്ക് (30), കൊൽക്കത്ത സ്വദേശികളായ അസനാർ റെഹ്മാൻ (29), ലാബ്ലൂ (27) എന്നിവരെ ഈസ്റ്റഫോർട്ട് മണക്കാട് ഭാഗത്തു വച്ചു കരമന പോലീസ് അറസ്റ്റ് ചെയ്തു.സി ഐ സുജിത്, എസ് ഐ മാരായ സന്തു വിജയൻ, ബൈജു, രാധാകൃഷ്ണൻ, സി പി ഒ മാരായ സഞ്ജിത്ത്, അഭിലാഷ് ഗോപി, സാജൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *