എൻ ഈ എസ് ബ്ലോക്ക്‌ ജംഗ്ഷനിലെ പമ്പ് ഹൗസിന്റെ ചുറ്റു മതിലുകൾ അടിയന്തരമായി പുതുക്കി പണിയൻ നിവേദനം നൽകി

എൻ ഈ എസ് ബ്ലോക്ക്‌ ജംഗ്ഷനിലെ പമ്പ് ഹൗസിന്റെ ചുറ്റു മതിലുകൾ അടിയന്തരമായി പുതുക്കി പണിയൻ നിവേദനം നൽകി

ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ്‌ കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എ എക്സ് ഈ ക്ക് നിവേദനം നൽകി. എൻ ഈ എസ് ബ്ലോക്ക്‌ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന പമ്പ് ഹൗസിന്റെ ചുറ്റു മതിലുകൾ അടിയന്തരമായി പുതുക്കി പണിയണം എന്ന ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്‌ കിഴുവിലം മണ്ഡലം പ്രസിഡണ്ട് ഷമീർ കിഴുവിലം നിവേദനം കൈമാറിയത്. മണ്ഡലം വൈസ് പ്രസിഡന്റ്‌ അമൽ കൂന്തള്ളൂർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അജ്മൽ ഡീസന്റ്മുക്ക്, സുബി സൈനം, നർഷാദ്, ഭാരത്, ഷാഫി, ജാഷിദ്, സഫ്‌വാൻ, മുനീർ, മുഹമ്മദ്‌. കോൺഗ്രസ്‌ നേതാക്കളായ നൗഷാദ് ചിറയിൻകീഴ്, താഹ മണലുവിള എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എ ഈ അടിയന്തരമായി എസ്റ്റിമേറ്റ് എടുത്ത് ചുറ്റുമതിൽ പുതുക്കി പണിയാം എന്ന് ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *