വെഞ്ഞാറമൂട്: വേളാവൂരിൽ നിയന്ത്രണം വിട്ട
കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി സ്ത്രീ
മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ
മൻസിലിൽ അസീഫ ബീവിയാണ് മരിച്ചത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ
ഇരിക്കുകയായിരുന്ന ഭർത്താവ് അബ്ദുൽ
കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Posted inVenjarammoodu
