.
ആറ്റിങ്ങൽ: ഐടിഐയിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം .ആറ് സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളും എസ്എഫ്ഐ കരസ്ഥമാക്കി. രഞ്ജിത്ത് ഐ ചെയർമാൻ, ജിത്തു എ നായർ ജനറൽ സെക്രട്ടറി, അങ്കിത് വിജയ്, ആർട്സ്, ഇന്റർ ഐടി ഐ കൗൺസിലർ , ജിഷ്ണു. വി.എസ് സ്പോർട്സ് എന്നീ സീറ്റുകൾ എസ്എഫ്ഐ നിലനിർത്തി.മാഗസീൻ എഡിറ്റർ സീറ്റിൽ മത്സരിച്ച എഐഎസ്എഫ് സ്ഥാനാർത്ഥി അഹല്യ വിജയിച്ചു. എസ്എഫ്ഐയും , എഐഎസ്എഫും മാത്രമാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടായിരുന്നത്.

