വ്യാജ ഭാഗ്യക്കുറി ടിക്കറ്റ് നൽകി പ്രൈസ് മാറ്റിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

വ്യാജ ഭാഗ്യക്കുറി ടിക്കറ്റ് നൽകി പ്രൈസ് മാറ്റിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

ആറ്റിങ്ങൽ. ടൗണിലെ ലോട്ടറി കടകളിൽ വ്യാജ ഭാഗ്യക്കുറി നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

. മലപ്പുറം മങ്കട നാലില കോഴിപ്പറമ്പിൽ ഹൗസിൽ സജിൻ (26), കണ്ണൂർ പുലിങ്ങോൽ ചൂണ്ട കളിക്കളക്കത്ത് കിഴക്കേതിൽ നിഖിൽ (24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആറ്റിങ്ങൽ ടൗണിലെ വിവിധ ലോട്ടറി കടകളിൽ ഡ്യൂപ്ലിക്കേറ്റ് ലോട്ടറി ടിക്കറ്റ് നൽകി പ്രൈസ് മാറിയെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പിടിയിലായത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സൂചനകൾ. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *