
തിരുവനന്തപുരം വെള്ളറടയിൽ മന്ത്രവാദത്തിന്റെ പേരിൽ 23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം പിടിയിൽ
ഒരു മാസം മുമ്പ് വെള്ളറട തേക്കുപാറ ജുമാ മസ്ജിദിൽ ഇമാമായി വന്ന വിതുര സ്വദേശി സജീർ മൗലവി ആണ് വെള്ളറട പോലീസ് പിടിയിലായത്
വെള്ളറട സ്വദേശിയുടെ കുടുംബവുമായി ഇമാം സൗഹൃദത്തിൽ ആവുകയും ചെയ്തിരുന്നു.
കുടുംബത്തിലെ 23 കാരി വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ ഇതിന് കാരണം സർപ്പ ദോഷം ആണെന്ന് ഇമാം പെൺകുട്ടിയുടെ കുടുംബക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സർപ്പ ദോഷം മാറ്റിയാൽ മാത്രമേ കുഞ്ഞുങ്ങൾ ഉണ്ടാവും എന്നും അതിന് പരിഹാര കർമ്മങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടതു പ്രകാരം കുടുംബം ദിവസങ്ങൾക്ക് മുമ്പ് പൂജാ ദ്രവ്യങ്ങളുമായി ഇമാമിന്റെ താമസസ്ഥലത്ത് എത്തിയിരുന്നു മുറിക്കുള്ളിൽ പെൺകുട്ടി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഇമാം നിർദ്ദേശം നൽകിയിരുന്നു തുടർന്ന് സർപ്പ ദോഷത്തിന് പരിഹാര കർമ്മങ്ങൾ നടത്തുന്നതിന്റെ പേരിൽ പെൺകുട്ടിയെ സ്പർശിക്കാൻ തുടങ്ങുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കുട്ടി മുറിക്കുള്ളിൽ നിന്നും രക്ഷപ്പെടുകയായിരുന്നു പുറത്തുണ്ടായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളോട് പെൺകുട്ടി കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു
പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി സജീർ മൗലവി രക്ഷപ്പെടുകയും തുടർന്ന് നെടുമങ്ങാട് തൊളിക്കോട് ഒളിവിൽ കഴിയുന്നതിനിടയ്ക്കാണ് അതിരാവിലെ വെള്ളറട പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്
