പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുട്ടത്തറയ്ക്കു സമീപം ബൈപാസ് റോഡ് കുറുകെ കടക്കവെ യുവാവ് കാറിടിച്ചു മരിച്ചു. മുട്ടത്തറ വടുവത്ത് ആൽത്തറ മുടുക്കിന് സമീപം പരേതനായ രവിയുടെയും വിജയകുമാരി യുടെയും മകൻ ആർ.മനോജ്(37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ന് കല്ലുമ്മൂട്-പരുത്തിക്കുഴി റോഡിൽ മുട്ടത്തറ ബവ്റേജ് ഔട്ട്ലെറ്റിന് മുന്നിലായിരുന്നു ആയിരുന്നു അപകടം.ഇടറോഡിൽ നിന്നു ബൈപ്പാസിലേക്ക് കയറുമ്പോൾ കല്ലുമ്മൂട് ഭാഗത്ത് നിന്ന് കോവളം റൂട്ടിലേക്ക് പോകുക യായിരുന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.തലയ്ക്കു ഗുരുതര പരുക്കേറ്റ മനോജിനെ 108 ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. നെയ്യാറ്റിൻകര പൂവത്തൂർ സ്വദേശി നിഥിന്റെ കാറാണ് ഇടിച്ചത് എന്ന് പൂന്തുറ പൊലീസ് പറഞ്ഞു. ചിന്നുവാണ് ഭാര്യ. മക്കൾ: ദീപക് , കാർത്തിക്.
