കിളിമാനൂർ: പിതാവിനെ കഴുത്ത് മുറുക്കി കൊലപെടുത്തിയ കേസിലെ പ്രതിയായ കിളിമാനൂർ ഈന്തന്നൂർ കോളനി കിഴക്കുംക്കര മേലത്തിൽ വീട്ടിൽ രാജൻ മകൻ രാജേഷ് (28) ആണ് അറസ്റ്റിലായത്. ഒന്നാം തിയതി വൈകി വീട്ടിൽ മദ്യപിച്ചുകൊണ്ടിരുന്ന പിതാവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പരസ്പരം ബഹളം വെക്കുകയും തുടർന്ന് പ്രതി മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൊട്ടിച്ച് പിതാവിന്റെ കാഴ്ത്തിൽ കുത്തിയ ശേഷം തോർത്ത് മുണ്ട് കൊണ്ട് കാഴുത്തു വരിഞ്ഞു കൊലപെടുത്തുകയായിരുന്നു. ഓഴാഴ്ച്ചക്കാലമായി പ്രതി ഭാര്യയുമായി പിണങ്ങി പിതാവിനോപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത് കെ നായർ എസ് ഐ മാരായ ഷാജി രാജേന്ദ്രൻ എ എസ് ഐ താഹിർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് രജിത്ത് രാജ് ഷാജി മഹേഷ് സിവിൽ പോലീസ് ഓഫീസർ മാരായ സുനിൽ തസിൻ ശ്രീരാജ് ഷാഡോ ടീം അംഗങ്ങളായ എസ് ഐ ദിലീപ് ഫിറോസ് അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
