മലയിൻകീഴ്: യുവാവിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിൽ വിളപ്പിൽ കുണ്ടാമൂഴി കുളച്ചികോട് രാജ് ഭവനിൽ ജോഷി മോഹനനെ (34) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പനയംകോട് വാളക്കോട് സ്വദേശി ഷൈജുവിനെ (34) ആണ് കഴിഞ്ഞ മാസം 9ന് വിളപ്പിൽശാല മലപ്പനംകോട് വച്ചു രണ്ടംഗ സംഘം ആക്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ എബിയുടെ പിതാവിനോടു ഷൈജു വഴക്ക് ഉണ്ടാക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. എബി ഒളിവിലാണ് .
Contents
