നെയ്യാറ്റിൻകര: പൂവാറിൽ അനധികൃത ബോട്ട് സർവീസുകൾക്കെതിരെ നടപടി സ്വീകരിച്ച പൊഴിയൂർ സബ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പൂവാർ തെക്കേത്തെരുവ് കുപ്പയിൽ വീട്ടിൽ മാഹീനിനെ (34) ആണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൂവാർ കേന്ദ്രീകരിച്ച് മതിയായ രേഖകൾ ഇല്ലാതെ ബോട്ട് സർവീസ് നടത്തുകയും വിനോദ സഞ്ചാരികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.ഇതു സംബന്ധിച്ചു അന്വേഷണം നടത്തവേ ആണ് പ്രതി, പൊഴിയൂർ സബ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയത്.പൂവാർ സിഐ: എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ: തിങ്കൾ ഗോപകുമാർ, എഎസ്ഐ: ഷാജി കുമാർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്

Posted inNeyyattinkara
