പാറശ്ശാല: വിനോദ സഞ്ചാരികൾക്ക് പൊഴിയൂരിലും പൂവാറിലും കഞ്ചാവു വില്പന നടത്തിവന്നിരുന്ന കുളത്തൂർ സ്വദേശിയായ രതീഷ് (26) നെ പൊഴിയൂർ പോലീസ് പിടികൂടി.
രാവിലെ കഞ്ചാവു വില്പന നടത്താൻ ബൈക്കിൽ എത്തിയ യുവാവ് പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിക്കവോയാണ് വിരാലിയിൽ വച്ചു പിടി കൂടുകയായിരുന്നു.
പൾസർ ബൈക്ക് പരിശോധിച്ചപ്പോഴാണ് ഷീറ്റിനിടയിൽ സൂക്ഷിച്ചിരുന്ന 34 കഞ്ചാവ് പൊതികൾ കണ്ടെത്തി.
കൂടുതൽ ചോദ്യം ചെയ്യലിൽ ഒരു പൊതി 500 രൂപ യ്ക്ക് വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി. പൊഴിക്കരയിലും, പരിസരങ്ങളിലുമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ്. ഐ. സജിയുടെ നേതൃത്യത്തിലാണ് കഞ്ചാവ് വില്പനക്കാരനെ പിടികൂടിയത്.
Contents
