അഞ്ചുതേങ്ങ്: എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അഞ്ചുതെങ്ങിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ് നേതൃത്വം വഹിച്ച പരിപാടിയിൽ നെൽസൺ ഐസക്, യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, സേവ്യർ, ഔസേപ്പ് ആന്റണി, ഷാജി, അൻവർഷാ, നൗഷാദ്, ഷൈജു കൃഷ്ണ, തമ്പി, ഗോമസ്, ബിജു പാപ്പച്ചൻ,റോബിൻ,ഷിബു എന്നിവർ നേതൃത്വം നൽകി.
Contents
