ശ്വാസതടസ്സത്തെത്തുടർന്ന് ഹോട്ടലിലെ ജീവനക്കാരൻ മരിച്ചു

ശ്വാസതടസ്സത്തെത്തുടർന്ന് ഹോട്ടലിലെ ജീവനക്കാരൻ മരിച്ചു

പോത്തൻകോട്: ശ്വാസതടസ്സത്തെത്തുടർന്ന് അണ്ടൂർക്കോണം പാച്ചിറ ലാദൻസ് ഹോട്ടലിലെ ജീവനക്കാരൻ കോട്ടയം മുണ്ടക്കയം 31-ാം മൈൽ ഇലവതിങ്കൽ ഹൗസിൽ സെബാസ്റ്റ്യന്റെയും ജസിയുടെയും മകൻ അലോഷ്യസ് ( 30 ) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ അസുഖം കലശലായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അലോഷ്യസ് ഇവിടെ ജോലിക്കെത്തിയത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖമുള്ളതായി പറയുന്നു. ഭാര്യ മോനിഷ, മകൾ രണ്ടുവയസ്സുകാരി അമേലിയ. സഹോദരൻ ജിസ് , ലിയോ. സംസ്കാരം ഇന്നലെ വെളിച്ചാണി പള്ളിയിലെ സെമിത്തേരിയിൽ നടന്നു. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *