തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടി.പി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ മരണത്തില്‍ കടകംപള്ളി സുരേന്ദ്രന് അനുശോചനം രേഖപ്പെടുത്തി. റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്. ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Contents
