വെള്ളറട, പുനർനിർമിച്ച പനച്ചമൂട്, തെക്കേപ്പള്ളി ജുംഅ മസ്ജിദ് നാളെ മുതൽ പ്രാർത്ഥനാ നിർഭരമാകും. വൈകിട്ട് 4 ന് ദക്ഷിണകേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ. പി. അബുബക്കർ ഹസ്രത്തു, മസ്ജിദ് തുറക്കലും വഖഫ് പ്രഖ്യാപനവും നടത്തും. നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി. എം. ഷെരീഫ് ഹാജിയുടെ അദ്ദ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനം, ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉൽഘാടനം ചെയ്യും. ഡോ :ശശിതരൂർ എം പി, സി കെ ഹരീന്ദ്രൻ എം എൽ എ, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഗുരു രത്നം ജ്ഞാന തപസി, മോൺ. വിൻസെന്റ് കെ പീറ്റർ തുടങ്ങി പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ച് പ്ര സംഗിക്കുമെന്ന് നിർമ്മാണ കമ്മിറ്റി സെക്രട്ടറി കെ. ദസ്തഗീർ അറിയിച്ചു
