ആറ്റിങ്ങൽ: നാഷണൽ പോസ്റ്റൽ ആൻഡ് ആർ. എം. എസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സമ്മേളനം ആറ്റിങ്ങൽ എസ് എസ് പ്ലാസാ മന്ദിരത്തിൽ വെച്ച് നടക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ ” അനുഭവ് അവാർഡ് 2022 ” കരസ്ഥമാക്കിയ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ അക്കൗണ്ട് ആയ ജോൺ ഐസക്കിനെ സമ്മേളനം ആദരിച്ചു. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ഓൾഡ് പെൻഷൻ സ്കീം പുനസ്ഥാപിക്കണമെന്നും 14 ജില്ലാ ആസ്ഥാനങ്ങളിലും സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് ഡിസ്പെൻസറികൾ ആരംഭിക്കണമെന്നും സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സിന്റെ പ്രമുഖ നേതാവ് രാഹുൽ ഗാന്ധിയെ ആസൂത്രിതമായി ഇല്ലാതാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമം ജനാധിപത്യത്തിനു നേരെയുള്ള കനത്ത വെല്ലുവിളിയാണെന്നു യോഗം അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജി.ശിവ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുല്ലമ്പാറ പൂകുഞ് ജെ.വിജയരാജൻ, നെല്ലനാട് മുരളി, കെ . വിജയൻ,വി. ബാലകൃഷ്ണൻ, ആര്യനാട് തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Posted inThiruvananthapuram
