അടിച്ചമർത്തപ്പെട്ടവൻ്റെ അവകാശങ്ങൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ ഇ എം എസ് വിട്ടുപിരിഞ്ഞിട്ട് കാൽ നൂറ്റാണ്ടായി .പാവങ്ങൾക്ക് കിടപ്പാടവും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കിയത് ഇഎംഎസാണ്.അദ്ദേഹത്തിനെ കേരളീയർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സി പി ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.യോഗം പാർട്ടി ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. പയസ് ,ആർ.ജറാൾഡ്, ബി.എൻ.സൈജു രാജ്, ജസ്റ്റിൻ ആൽബി, ജോസ് ചാർളി എന്നിവർ സംസാരിച്ചു.
