തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് ജന പ്രതിനിധികള്‍ അഴൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഗ്രാമപ്പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുട്ടപ്പലം സജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് അജിത്ത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, നസിയ സുധീര്‍ എന്നിവര്‍ നേതൃത്വം നല്കി. യു.ഡി.എഫ് നേതാക്കളായ വി. കെ. ശശിധരന്, സി. എച്ച്. സജീവ്, ബിജു ശ്രീധര്‍, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്, എ.ആര് നിസാര്‍, ആര്. നൗഷാദ്, എസ്.ജി അനില്‍കുമാര്‍, ആര്. രഘുനാഥന്, എസ്. മധു, ജയാസജിത്ത്, പി. ഷീജ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

