നേമം: പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ കരമന പോലീസ് അറസ്റ്റ് ചെയ്തു. കിള്ളിപ്പാലത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി കാർത്തികേയൻ (33), കോട്ടുകാൽ നെല്ലിവിള ആർ.സി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടിൽ കനകരാജ് (43), ബാലരാമപുരം തലയിൽ പുത്രാവിള പുത്തൻവീട്ടിൽ ദിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
Contents
