തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് വഴികയായിരുന്ന യുവാവിനെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് കിളിമാനൂർ എത്തിച്ചു മദ്യം നൽകിയ ശേഷം ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവിന്റെ കൈയിൽ നിന്നും പണവും എ ടി എം കാർഡും മൊബൈൽ ഫോണും കൈക്കലാക്കിയ കേസിലെ പ്രതിയായ അടയമൺ പച്ചയിൽ വീട്ടിൽ ശ്രീധരൻപിള്ള മകൻ 32 വയസ്സുള്ള അഞ്ഞൂറാൻ എന്ന് വിളിക്കുന്ന മഹേഷ് ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണ അടിപിടി കേസുകളിൽ പ്രതിയായ മഹേഷിനെതിരെ പോലീസ് സ്റ്റേഷനിൽ അയതിലേക്ക് പോലീസ് ഇയാളെ അന്വേഷിച്ച് വന്നിരുന്നതും എന്നാൽ ഇയാൾ നാട്ടിൽ വരാതെ ഒളിവിൽ കഴിഞ്ഞു വന്നിരുന്നു. തിരുവനന്തപുരം ജില്ലാ പോലീസ് മേധവി ഡി ശില്പയ്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജിത്ത് അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
