നെയ്യാറ്റിൻകര: കൊലക്കേസ് പ്രതിയെ ടിപ്പർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ, 2 പേർ കൂടി അറസ്റ്റിൽ. ഇതോടെ രഞ്ജിത്ത് വധക്കേസിൽ പ്രതികളുടെ എണ്ണം 6 ആയി. കീഴാറൂർ കല്ലിങ്കവിളാകം മരുതംകോട് വിഷ്ണു ഭവനിൽ വിഷ്ണു (31), പശുവെണ്ണറ ആലറ പുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന സുബി കൃഷ്ണ (24) എന്നിവരെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.ടിപ്പറിൽ ഉണ്ടായിരുന്ന മുഖ്യപ്രതി ശരത്ലാൽ ഉൾപ്പെടെ ഉള്ളവർക്ക്, കൊല്ലപ്പെട്ട രഞ്ജിത്തിന്റെ സഞ്ചാരപാത കൃത്യമായി പറഞ്ഞു കൊടുത്തത് വിഷ്ണുവും സുബി കൃഷ്ണനുമാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ വിളികളുടെയും മറ്റു പ്രതികൾ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Contents
